തിരുവനന്തപുരം: കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ. ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാനാകും. പ്രേം കുമാറാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ. എം രഞ്ജിത്ത് കേരള സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനാകും. പ്രൊഫസർ പ്രകാശ് മൂർത്തിയെ കേരള ലളിതകലാ അക്കാദമി ചെയർമാനായും തിരഞ്ഞെടുത്തു. സുരേഷ് ബാബു എളയാവൂരിനെ കേരള ഫോക്ലോർ അക്കാദമിയാകും.

കേരള ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ ഇന്നലെ സർക്കാർ പുനഃസംഘടിപ്പിച്ചിരുന്നു. ചലച്ചിത്ര താരം രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകും. നടി പ്രിയങ്ക നായർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനാകും. നടൻ സലീം ഹസൻ, യുവ സംവിധായകൻ ജോഫിൻ ടി ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍.ടി.ചാക്കോ,സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര്‍ ജോസ്, എ. കബീർ, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തിയാണ് ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *