കൊച്ചി: സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്യുന്നതില്‍ തടസമില്ലെന്ന മന്ത്രി കെ എം ഷാജിയുടെ വാദം തെറ്റ്. മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയതോ അനുവദിക്കപ്പെട്ടതോ ആയ വാഹനത്തില്‍ മാത്രമേ സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കാനാകൂ എന്നാണ് കേരള മോട്ടോര്‍ വെഹിക്കിള്‍ ചട്ടത്തിലുള്ളത്. ഈ വാഹനത്തില്‍ മന്ത്രി സഞ്ചരിക്കുന്നില്ലെങ്കില്‍ ബോര്‍ഡ് മാറ്റണമെന്നും ചട്ടമുണ്ട്. ഇന്ന് രാവിലെ കെ എം ഷാജി നടത്തിയ പ്രതികരണവും താന്‍ ചെയ്തതില്‍ നിയമപരമായ തെറ്റൊന്നുമില്ലെന്നായിരുന്നു.

മന്ത്രിയുടെ വാഹനത്തില്‍ സഞ്ചരിക്കുന്നവരെല്ലാവരും മന്ത്രിയല്ലെന്നും മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ ഔദ്യോഗിക വാഹനമെന്നുമാണ് മാധ്യമങ്ങളെ കാണവേ കെ എം ഷാജി വിശദീകരിച്ചത്. എന്നാല്‍ ഈ വാദം ശരിയല്ലെന്നും സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് സഞ്ചരിച്ച മന്ത്രി നടത്തിയത് ചട്ടലംഘനം തന്നെയെന്നും നമ്മുക്ക് കേരള മോട്ടോര്‍ വെഹിക്കിള്‍ ചട്ടം പരിശോധിച്ചാല്‍ മനസിലാകും. ഗതാഗത വകുപ്പിന്റെ 2015ലുള്ള ഉത്തരവാണ് മന്ത്രി ഷാജിക്ക് തിരിച്ചടിയാകുന്നത്. ഏതൊക്കെ വാഹനങ്ങളില്‍ എങ്ങനെയൊക്കെ സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കാമെന്ന് ഈ ചട്ടത്തില്‍ കൃത്യമായി പറയുന്നുണ്ട്.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സ്വന്തം വാഹനത്തിലോ അല്ലെങ്കില്‍ ഉപയോഗിക്കുന്ന വാഹനത്തിലോ ബോര്‍ഡ് വയ്ക്കാമെങ്കിലും മന്ത്രിമാര്‍ അവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാഹനത്തിലാണ് ബോര്‍ഡ് വയ്‌ക്കേണ്ടതെന്ന് ചട്ടം വിവരിക്കുന്നു. 2019ല്‍ ഇതേ കാര്യം കേരള നിയമസഭയിലും ചര്‍ച്ചയായിരുന്നു. സര്‍ക്കാര്‍ ബോര്‍ഡ് വച്ച വാഹനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഇക്കാര്യങ്ങളെല്ലാം ചട്ടത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *