GVHSS വെള്ളാർമലയിലെ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം ശ്രീ സ്വാമി അഭയാനന്ദ(ചിന്മയ മിഷ്യൻ വയനാട് ) നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ബൈജു എം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ജെസ്ന ജോസ് സ്വാഗതവും സ്കൂൾ ഡിജിറ്റൽ സ്ക്വയർ കോഡിനേറ്റർ സരിത എം നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ചിന്മയ മിഷ്യൻ വയനാടിന്റെ ഭാരവാഹികളായ സർവ്വശ്രീ ഡോ: വിജേഷ് , ദാമോദരൻ നമ്പീശൻ , വിശ്വനാഥൻ, സുജ കൊച്ചുകുട്ടൻ എന്നിവരും അധ്യാപകരായ സർവ്വശ്രീ ജനിഫർ, അനീഷ് ശങ്കർ , അനീഷ് ടി കെ , സിമി കെ സി , എസ് എം സി , എം പി ടി എ അംഗങ്ങളും , ആശംസകൾ അർപ്പിച്ചു. ഡിജിറ്റൽ സ്ക്വയറിനു വേണ്ടിയുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയത് വയനാട് ചിന്മയ മിഷൻ ആണ്.
