കൊല്ലം: കൊല്ലത്ത് SFI പ്രതിഷേധത്തിനിടെ കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി SFI ജില്ലാ നേതൃത്വം. ഫ്ലക്സ് നശിപ്പിച്ച വ്യക്തിക്ക് സംഘടനയുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി എസ് വിഷ്ണു വ്യക്തമാക്കി. ആ വ്യക്തി സംഘടനയുടെ ഒരു ഘടകത്തിലും അംഗമല്ല. SFI പ്രവർത്തകനല്ല.

ഏത് സാഹചര്യത്തിലാണ് ബോർഡ് നശിപ്പിച്ചത് എന്നത് പരിശോധിക്കും. ഫ്ലക്സ് നശിപ്പിച്ച സംഭവം അംഗീകരിക്കാൻ കഴിയുന്നതല്ല. സംഭവത്തിൽ SFI അന്വേഷണം നടത്തുമെന്നും എസ്എഫ്ഐ നേതൃത്വം വ്യക്തമാക്കി. കൊല്ലത്ത് നടന്ന എസ്.എഫ്.ഐ പ്രതിഷേധത്തിനിടെയാണ് സംഭവം.

മാര്‍ച്ച് ചെയ്ത് വരുന്ന സംഘത്തില്‍ നിന്ന് ഓടിക്കയറി വന്ന പ്രവര്‍ത്തകൻ, മീഡിയനില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് വലിച്ചുകീറുകയായിരുന്നു. കോടിയേരിയുടെ നാലാം ഓര്‍മദിനത്തിന്റെ ഭാഗമായാണ് ഫ്ലക്സ് സ്ഥാപിച്ചിരുന്നത്.

ഫ്ലക്സ് കീറുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ ‘കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ’ എന്നും ചോദിക്കുന്നത് വിഡിയോയിൽ കേള്‍ക്കാം.തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *