കോഴിക്കോട്: എംഎൽഎമാർക്കും എംപിമാർക്കുമായി നടത്തിയ യോഗത്തിൽ നിർദേശങ്ങളുമായി മുസ്ലിം ലീഗ്. സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ധാരണയിലും ലക്ഷ്യത്തിലും മുന്നോട്ട് പോകണം. വികസന പ്രവർത്തനങ്ങൾക്ക് എംഎൽഎമാർ വിദഗ്ധരുടെ സഹായം തേടണമെന്നും സാദിഖലി തങ്ങൾ‌ നിർദേശിച്ചു.

വികസന പ്രവർത്തനങ്ങൾക്ക് കൃത്യമായ പ്ലാൻ വേണം. മണ്ഡലം തലത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കണം. പ്രത്യേക സർക്കാർ പ്രോജക്റ്റുകൾ മണ്ഡലങ്ങളിൽ നടപ്പിലാക്കണമെന്നും നിർദേസം നൽകി. ഇന്ന് മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ചുള്ള യോഗവും പ്രൊഫഷണലുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ലാസുമാണ് നടന്നത്. ഇതിലാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്ന് മാസം കൂടുമ്പോള്‍ യോഗം കൂടണമെന്നും നിര്‍ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *