മലപ്പുറം: വിജിലൻസെത്തിയപ്പോൾ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത, ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിയാണ് പിടിയിലായത്. വിജിലൻസ് വീട്ടിലെത്തി പൈപ്പ് തകർത്ത് പണം കണ്ടെത്തുകയായിരുന്നു. പതിനായിരം രൂപ ക്ലോസറ്റിലിട്ടത്. പ്രവാസി വനിതയുടെ ഹോട്ടലിനും, ജ്യൂസ് ഷോപ്പിനും ലൈസൻസ് ന് വേണ്ടിയാണ് ശ്രീജി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രീജിയെ വിജിലൻസ് താമസ സ്ഥലത്ത് നിന്നും പിടികൂടിയത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ഇന്ന് വാടക വീട്ടിലെത്തിച്ച് പൈപ്പ് തകർത്ത് കൈക്കൂലി പണം കണ്ടെത്തിയത്. വിജിലൻസ് സംഘം വീട്ടിലെത്തിയതറിഞ്ഞ് ശുചിമുറിയിൽ കയറി കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്യുകയായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ പണം വാങ്ങിയ കാര്യം പ്രവാസി വനിത വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ വിജിലൻസ് പിടികൂടിയത്.
