ബത്തേരി: ക്ലൈമറ്റ് വീക്ക് ഇന്ത്യ കാമ്പയിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി വയോജന പാർക്കിൽ വെച്ച് എയിംസ്‌വേ ഫൗണ്ടേഷൻ ക്ലൈമറ്റ് സെമിനാർ സംഘടിപ്പിച്ചു. ഒൻപതാം ഡിവിഷൻ കൗൺസിലർ ബിൻസി ബൈജു ഉദ്ഘാടനം ചെയ്തു. എയിംസ്‌വേ ഫൗണ്ടേഷൻ ഡയറക്ടർ സന്ദീപ് സെബാസ്റ്റ്യൻ കാലാവസ്ഥ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് വിഷയാവതരണം നടത്തി.കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾക്കുള്ള കാരണങ്ങളും, അതിൻ്റെ പ്രത്യാഘാതങ്ങളെ കുറിച്ചും സെമിനാറിൽ ചർച്ച ചെയ്തു. വരും തലമുറക്ക് വേണ്ടി കാലാവസ്ഥയെ സംരക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് സെമിനാറിൽ ആവശ്യപ്പെട്ടു. സെമിനാറിൽ പങ്കെടുത്തവർക്ക് തൈകൾ വിതരണം ചെയ്തു. സെമിനാറിന് സദ്ദാം ഹുസൈൻ കളമാൻചിറ അധ്യക്ഷത വഹിച്ചു.
