വെങ്ങപ്പള്ളി:സിപിഐ എം വെങ്ങപ്പള്ളി ബ്രാഞ്ച്‌ അംഗമായിരുന്ന ടി പി അബൂബക്കറിന്റെ സ്മരണക്കായി വെങ്ങപ്പള്ളി–അത്തിമൂല റോഡിൽ ഡിവൈഎഫ്‌ഐ ബസ്‌ കാത്തിരിപ്പുകേന്ദ്രം നിർമിച്ചു. ഡിവൈഎഫ്‌ഐ കോട്ടത്തറ ബ്ലോക്ക് ട്രഷറർ കെ എ ടോണി ഉദ്‌ഘാടനം ചെയ്‌തു. അനഘ ഉപേഷ് അധ്യക്ഷയായി. മേഖലാ ട്രഷറർ കെ വി വിജിത്ത്, സിപിഐ എം ലോക്കൽ സെക്രട്ടറി കെ മുരളീധരൻ, ടി പി റെൻസിൽ, സി വി ഉപേഷ്‌ എന്നിവർ സംസാരിച്ചു.
Caption: സിപിഐ എം വെങ്ങപ്പള്ളി ബ്രാഞ്ച്‌ അംഗമായിരുന്ന ടി പി അബൂബക്കറിന്റെ സ്മരണക്കായി വെങ്ങപ്പള്ളിയിൽ ഡിവൈഎഫ്‌ഐ നിർമിച്ച ബസ്‌ കാത്തിരിപ്പുകേന്ദ്രം കോട്ടത്തറ ബ്ലോക്ക് ട്രഷറർ കെ എ ടോണി ഉദ്‌ഘാടനം ചെയ്യുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *