സുല്‍ത്താന്‍ബത്തേരി: തെരത്തെടുപ്പ് അട്ടിമറി നടത്തുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തി വരുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം പി, പ്രിയങ്ക ഗാന്ധി എം പി, കെ സി വേണുഗോപാല്‍ എം പി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ചു കൊണ്ട് കെ പി സി സി നിര്‍ദ്ദേശപ്രകാരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കരിദിനമായി ആചരിച്ചു. സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കരിദിനത്തിന്റെ ഭാഗമായി നടത്തിയ പ്രതിഷേധ പ്രകടനം കോട്ടക്കുന്ന് പരിസരത്ത് നിന്നും ആരംഭിച്ച് ടൗണ്‍ ചുറ്റി ട്രാഫിക് ജംഗഷനില്‍ സമാപിച്ചു. കറുത്ത ബാഡ്ജ് ധരിച്ച് കറുത്ത പതാകയേന്തി നടത്തിയ പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ കെ ഇ വിനയന്‍, ഡി പി രാജശേഖരന്‍, സംഷാദ് മരക്കാര്‍, നിസി അഹമ്മദ്, കെ ആര്‍ സാജന്‍, കെ പി മധു, പ്രസന്ന ശശീന്ദ്രന്‍, ബാബു പഴുപ്പത്തൂര്‍, സതീഷ് പൂതിക്കാട്, അമല്‍ ജോയി, ലയണല്‍ മാത്യു, ബെന്നി കൈനിക്കല്‍, കെ കെ പോള്‍സണ്‍, സക്കറിയ മണ്ണില്‍, സി എ ഗോപി, കെ വി ബാലന്‍, ഗംഗാധരന്‍ ആത്താര്‍, യൂനുസ് അലി സംസാരിച്ചു.
കല്‍പ്പറ്റ: കരിദിനാചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കെ പി സി സി മെമ്പര്‍ പി പി ആലി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഗിരീഷ് കല്‍പ്പറ്റ, ജോയ് തൊട്ടിത്തറ, മുഹമ്മദ് ബാവ, ഹര്‍ഷല്‍ കോന്നാടന്‍, കെ കെ രാജേന്ദ്രേന്‍, ഒ ഭാസ്‌കരന്‍, ഷിജു ഗോപാല്‍, ബിന്ദു ജോസ്, കെ അജിത, ഷബ്നാസ് തന്നാണി, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, മുഹമ്മദ് ഫെബിന്‍,രാധാ രാമസ്വാമി, ടി എ മുഹമ്മദ്, സുന്ദര്‍ രാജ് എടപ്പെട്ടി, എന്‍ കെ സുകുമാരന്‍, പ്രശാന്ത് ചൂരല്‍മല തുടങ്ങിയവര്‍ സംസാരിച്ചു.
വൈത്തിരി: വൈത്തിരി ബ്ലോ ക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിന റാ ലിയും പൊതുയോഗവും നടത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റുമാരായ എ എ വര്‍ ഗീസ്,രാജന്‍മാസ്റ്റര്‍, എ, ശിവ ദാസന്‍, രാജന്‍ സി വി, ഫൈസല്‍ കെ വി, ആര്‍ രാമചന്ദ്രന്‍, പൗലോസ് കെ ജെ, ഷെമീര്‍ വൈത്തിരി, മൈക്കില്‍ പി ഡി, ഷിനില്‍ തോമസ്, ഡോലി ജോസ്,ഷൈനി ദേവ സ്യ, വിനിത വിജയന്‍, റി യാസ് എ എം നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *