കൽപ്പറ്റ :A&B കോൺട്രാക്ടർ അസോസിയേഷന്റെ ജനറൽ ബോഡി യോഗവും മെമ്പർഷിപ്പ് വിതരണവും കൽപ്പറ്റയിൽ വെച്ച് നടന്നു.ജില്ലാ പ്രസിഡണ്ടായി സജിത്ത് ഇലക്ട്രോടെക്നെയും
ജില്ലാ സെക്രട്ടറിയായി
കാവുമന്ദം ശരത്തിനെയും
ട്രഷറർ ആയി റഷീദ് പടിഞ്ഞാറത്തറയെയും തെരഞ്ഞെടുത്തു.
ജോയിൻ സെക്രട്ടറി ഷിജു യോഹന്നാൻ
വൈസ് പ്രസിഡണ്ട് സോമൻ കമ്പളക്കാട്
റിനിൽ,പ്രദീപ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു
ജില്ലയിൽ വ്യാപകമാകുന്ന അനധികൃത വയറിംഗ്,
ബിൽഡിംഗ് ഹൈറ്റ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനങ്ങൾ,
അൺ ഓതറൈസ്ഡ് വർക്കുകൾ തുടങ്ങി കോൺട്രാക്ടർമാർ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു
തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ബിൽഡിംഗ് പെർമിറ്റിൽ ലൈസൻസ് ഉള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർമാരുടെ കൂടെ ഡീറ്റെയിൽ ഉൾപ്പെടുത്തണമെന്ന് യോഗം പ്രമേയത്തോടുകൂടി ആവശ്യപ്പെട്ടു.
