കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മുകളിലെ നിലയില്‍ ഒരാള്‍ ടോയ്‌ലെറ്റില്‍ പോയാല്‍ താഴെ വരെ അറിയും. എല്ലാ ടോയ്‌ലറ്റുകളും ചോര്‍ന്ന് ഒലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈസന്‍സഡ് ഏഷ്യാനെറ്റ് ന്യൂസ് എന്‍ജിനീയേഴ്‌സ് അവാര്‍ഡ്‌സ് ആന്‍ഡ് കോണ്‍ക്ലേവ് വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ലൈഫ് മിഷന്‍ ഫ്‌ലാറ്റ് ആകെ തകരാറിലാണ്. തകരാര്‍ പരിഹരിക്കാന്‍ എസ്റ്റിമേറ്റ് എടുത്തപ്പോള്‍ പുതിയത് നിര്‍മ്മിക്കുന്നതിനേക്കാള്‍ ചെലവാണെന്നാണ് പറയുന്നത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടമാണ്. ആര്‍ക്കാണ് അക്കൗണ്ടബിലിറ്റി എന്നും മുഖ്യമന്ത്രി ചോദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *