2026 ഒക്ടോബർ 18 ഞായർ

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജക്കിടെ ഉണ്ടായ വന്‍ ദുരന്തത്തില്‍ 19 മരണം. പരിക്കേറ്റ 35 പേരെ കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില അതീവ ഗുരുതരമാണ്. വടക്കന്‍ കൊല്‍ക്കത്തയിലെ ചോര്‍ബാഗാന്‍ സര്‍ബോജനീന്‍ ദുര്‍ഗാപൂജ പന്തലില്‍ രാത്രിയോടെയാണ് അപകടമുണ്ടായത്. കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടതോടെ പൂജക്കെത്തിയവര്‍ പന്തലിലേക്ക് ഒരുമിച്ച് കയറാന്‍ ശ്രമിച്ചത് ദുരന്തത്തിന് കാരണമായി. ഇതിനിടെ പന്തലിന്റെ ഒരു ഭാഗം തകരുകയും പുറത്തേക്കുള്ള ഗേറ്റിന് സമീപം തിക്കും തിരക്കുമുണ്ടാകുന്ന സാഹചര്യമുണ്ടാകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ കുഴഞ്ഞുവീണതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പന്തലിലേക്കുള്ള പ്രവേശനം പൊലീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ആരോഗ്യവകുപ്പ് അധികൃതരും ആശുപത്രി സന്ദര്‍ശിച്ചു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഹെല്‍പ്ലൈന്‍ നമ്പറും പുറത്തിറക്കി. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി സംസാരിച്ചതായും അറിയിച്ചു. ദുരന്തത്തില്‍ പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ സഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും കൈമാറും.

By admin

Leave a Reply

Your email address will not be published. Required fields are marked *