മേപ്പാടി : CWSA വയനാട് ജില്ലാ കൺവെൻഷൻ മേപ്പാടി msa ഓഡിറ്റോറിയത്തിൽ നടന്നു രാവിലെ പ്രതിനിധി സമ്മേളനവും ഉച്ചകഴിഞ്ഞ് കുടുംബസംഗമവും വൈകുന്നേരം നാലിന് പ്രകടനവും മേപ്പാടി ടൗണിലേക്ക് നടത്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പി കെ ചന്ദ്രൻ സമീപകാല പ്രശ്നങ്ങളെ പഠിക്കുന്ന ഒരു നേതൃത്വ നിരയിലേക്ക് സംഘടനയുടെ എല്ലാ തലങ്ങളും ഉയർന്നുവരണമെന്ന് അദ്ദേഹം ഉൽബോധിച്ചു സമൂഹത്തിലെ നിർമ്മാണ മേഖലയ്ക്ക് പറ്റുന്ന എല്ലാ പ്രതിസന്ധികളെ കുറിച്ചും സംസാരിക്കാൻ നമ്മൾ മാത്രമേ ഉള്ളൂ എന്നും ആയതുകൊണ്ട് നമ്മുടെ നാടിന്റെ നല്ല ഭാവിക്കുവേണ്ടി ഉണർന്നെഴുന്നേൽക്കുന്ന നാടിനെ സ്നേഹിക്കുന്ന വ്യക്തികൾ ആകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു യോഗത്തിൽ ജില്ലാ പ്രസിഡണ്ട് രാജേഷ് കെ ആർ അധ്യക്ഷത വഹിച്ചു തുടർന്ന് സംസ്ഥാന സെക്രട്ടറി രാജേഷ് കുമാർ സംഘടനാ വിശദീകരണത്തിലൂടെ പരിസ്ഥിതി അഗാധ പ്രശ്നങ്ങളൊന്നും പറഞ്ഞ് കേരളത്തിന്റെ പല പഞ്ചായത്തുകളും മാറ്റി നിർത്തുമ്പോൾ അത് യഥാർത്ഥത്തിൽ നിർമ്മാണത്തിന് യോഗ്യമായ സ്ഥലമാണെങ്കിൽ അതുപോലൊരു പരിശോധിക്കണമെന്നും ഇല്ലാതെ വന്നാൽ സമീപകാലത്ത് കുടുംബങ്ങൾക്ക് തൊഴിൽ മേഖല നഷ്ടപ്പെടുന്ന സാഹചര്യങ്ങളെ ഈ മേഖലയിൽ ഉണ്ടാകും കുടുംബം പട്ടിണിയിലാകും എന്നും അദ്ദേഹം ഓർമിപ്പിച്ചു സ്വാഗതസംഘം കൺവീനർ റോബിൻസൺ ആന്റണി സ്വാഗതം ആശംസിച്ചു . തുടർന്ന് സംസ്ഥാന ജില്ലാ നേതാക്കന്മാരായ കെ വി ഹൈ ദ്യൂ ജില്ലാ കുടുംബ ക്ഷേമ ട്രസ്റ്റ് മെമ്പർമാരായ സലിം ബത്തേരി അബു താഹിർ സംസ്ഥാന നിരീക്ഷകര് എന്നിവർ സംസാരിച്ചു കുടുംബ സംഗമം ജില്ലാ സെക്രട്ടറി സോജൻസി സ്വാഗതം ആശംസിച്ചു . പുതിയ പദ്ധതിയായ ഒരു മെമ്പർക്ക് 10 ലക്ഷം രൂപ കൊടുക്കുന്ന ആശ്വാസ പദ്ധതിക്ക് ജില്ല തുടക്കം കുറിക്കുന്നതിന് ഭാഗമായി കുടുംബവും നമ്മളും ഒറ്റക്കെട്ടാണ് എന്ന ഉദ്ദേശത്തോടുകൂടിയാണ് സംഘടനാ മീറ്റിങ്ങിലെ കുടുംബ സംഗമം കൂടി ചേർത്തതെന്ന് അദ്ദേഹം ഓർമിപ്പിച്ചു ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി : ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു കുടുംബ സംഗമത്തെ അഭിസംബോധന ചെയ്തുകൊണ്ട് കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന് പറഞ്ഞു കുടുംബങ്ങൾ ഇമ്പമുള്ളതാകണമെന്നും ഇമ്പമുള്ള കുടുംബത്തിൽ ഒരാൾക്ക് എന്ത് ക്ഷീണം പറ്റിയാലും അത് കുടുംബത്തിന്റെ നട്ടെല്ല് തകർക്കുമെന്നും ആയതുകൊണ്ട് ഇതുപോലുള്ള സംഘടനകൾ സംഭാവന ചെയ്യുന്ന ഇതുപോലുള്ള പദ്ധതിയിലെ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു ആശ്വാസ പദ്ധതി മറ്റുള്ളവരും അനുകരിക്കേണ്ടതാണെന്നും സംഘടന എല്ലാവരെയും അതിലേക്ക് ചേർക്കുന്നു എന്ന് അറിഞ്ഞതിലും സമൂഹത്തിന്റെ ഒറ്റപ്പെടലിനെതിരെ സംഘടനയിൽ കാലമത്രയും ചെയ്ത പ്രവർത്തനങ്ങളെ നന്ദിയോടെ ഓർക്കുന്നു എന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു തുടർന്ന് സംസ്ഥാന ട്രസ്റ്റ് മുഹമ്മദ് ഷാ ആശ്വാസ പദ്ധതിയുടെ വിശദീകരണം നടത്തി ഒരു മെമ്പർ ഒറ്റ തവണ നടക്കുന്ന 5000 രൂപയിലെ ചേർന്നു 90 ദിവസം കൊണ്ട് പദ്ധതി നടപ്പിൽ വരുമെന്നും നടപ്പിൽവന്നാൽ മരണവും സംഭവിക്കുന്ന മെമ്പർക്ക് 10 ലക്ഷം രൂപയും മരണതുല്യമായ അല്ലെങ്കിൽ വലിയ രോഗങ്ങൾക്ക് വരുമ്പോൾ പരസ്പര സഹായം നിധി എന്നതുപോലെ 5 ലക്ഷം രൂപയുടെ ചികിത്സ സഹായവും ഈ പദ്ധതിയിലൂടെ ലഭിക്കുമെന്നും പറഞ്ഞു ഈ പദ്ധതിയിൽ അംഗമാകാൻ ഒരു സിഡബ്ലിയു മെമ്പർക്ക് സമൂഹത്തിലെ വിവിധ മേഖലകളിലുള്ള അവരുമായി ബന്ധപ്പെടുന്ന ആരെയും ഈ പദ്ധതിയിൽ ചേർക്കാം എന്നും അദ്ദേഹം പറഞ്ഞു ഈ പദ്ധതി 10000 മെമ്പർമാരുള്ള ഓരോ ബാച്ചുകൾ ആയിട്ടായിരിക്കും തിരിക്കുക പതിനായിരം മെമ്പറിൽ നിന്ന് ഒരാൾ മരണപ്പെട്ടാൽ അതിൽ നിന്ന് ഡിപ്പോസിറ്റ് സംഖ്യയിൽ നിന്ന് പണമെടുത്ത് സഹായം എത്തിക്കുന്ന പദ്ധതിയാണ് ഇതിലൂടെ ഐക്യത്തിന്റെ വലിയ ഒരു ലക്ഷ്യം കൂടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു നമ്മളിൽ ഒരാൾ മരണപ്പെട്ടാൽ അയാൾക്ക് വേണ്ടി ഒരു നൂറുരൂപ സംഭാവന ചെയ്യുന്ന ഒരു പുതിയ പദ്ധതി ഇത് നാം ഒന്നാണെന്ന് വിളിച്ചു പറയുന്ന പദ്ധതിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു കൂടാതെ സംഘടനാ മെമ്പർമാർക്ക് നടത്തിക്കൊണ്ടിരിക്കുന്ന കുടുംബ ക്ഷേമ പദ്ധതി എല്ലാ മെമ്പർമാരും പൂർണമായും ഉൾക്കൊള്ളണമെന്നും അതിൽ ചേരണമെന്നും തുടർന്നുവന്ന നേതാക്കന്മാർ സംസാരിച്ചു കുടുംബ ക്ഷേമ കൺവെൻഷൻ സ്വാഗതസംഘം ചെയർമാൻ അഹമ്മദ് കുട്ടി മേപ്പാടി സംഘടനയുടെ നിലവിലെ ജില്ലാ രക്ഷാധികാരിയും ആണ് ഇദ്ദേഹം അധ്യക്ഷനായിരുന്നു അധ്യക്ഷ പ്രസംഗത്തിലൂടെ നമുക്ക് പല വർണ്ണങ്ങളും പല മതങ്ങളും ഉണ്ടെങ്കിലും നാം ഒന്നാണ് നമ്മളെ മുറിക്കാൻ ആർക്കും ആവില്ല അത് നമ്മളെല്ലാവരും മനസ്സിൽ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടു പ്രതിനിധി സമ്മേളനത്തിന് ജില്ലാ ട്രഷറർ നിഷാദ് നന്ദി രേഖപ്പെടുത്തി കുടുംബ സംഗമത്തിന് റിജിൽ ദേവസ്യ ജില്ലാ മീഡിയ കമ്മറ്റിക്ക് വേണ്ടി നന്ദി രേഖപ്പെടുത്തി വൈകുന്നേരം എംഎസ് ഓഡിറ്റോറിയത്തിൽ തുടങ്ങിയ പ്രകടനം മേപ്പാടി അങ്ങാടി ചുറ്റി തിരികെ എംഎസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു പരിപാടിയിലേക്ക് പങ്കെടുത്ത മുഴുവൻ കുടുംബിനിക്കും സമ്മാനവിതരണവും നടത്തി 28 വർഷമായി സംഘടനയ്ക്ക് കേരളത്തിലെ മെയിൻ ബ്രാൻഡ് ആയ ടീം ടി സ്റ്റീൽ ബാർ പ്രവർത്തി മേഖലയിലെ ഈ കാര്യത്തിന് നന്ദി സൂചകമായി ജില്ലാ കമ്മിറ്റിക്ക് കമ്പനിയുടെ സി ഇ ഒ കമ്പനിയുടെ 28 വർഷം സൗഹാർദത്തിന്റെ സൂചകമായി സംഘടന ആദരിച്ചുകൊണ്ട് ഒരു ഫലകം പ്രകാശനം ചെയ്തു അത് വേദിയിൽ വച്ച് ജില്ലാ സംസ്ഥാന നേതാക്കളുടെ മുമ്പിൽ വച്ച് ജില്ലയ്ക്ക് സമ്മാനിച്ചു തുടർന്ന് ഗാനമേളയോടു കൂടി കൺവെൻഷൻ അവസാനിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *