കൽപ്പറ്റ: നവംബർ 16, 17, 18 തീയതികളിൽ കൽപ്പറ്റ എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോക്ടർ കെ ടി അഷ്റഫ് സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി തദ്ദേവൂസിന് നൽകി പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ എ കെ ബാബു പ്രസന്നകുമാർ , പബ്ലിസിറ്റി കൺവീനർ ഇ മുസ്തഫ മാസ്റ്റർ, സന്ദീപ്, അജികുമാർ വി കെ , അബൂബക്കർ , ഷീല തുടങ്ങിയവർ പങ്കെടുത്തു .
കൽപ്പറ്റ എച്ച് ഐ. എം. യു.പി സ്കൂൾ അദ്ധ്യപകനായ മുഹമ്മദ് റൗഫ്
ആണ് കലോൽസവ ലോഗോ പ്രകാശനം ചെയ്തത്
