2026 ഒക്ടോബർ 28 ബുധൻ

തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പില്‍ മുന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ആദ്യ അറസ്റ്റാണിത്. ആസൂത്രണ ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പിലാണ് അറസ്റ്റ്.

മൂല്യനിർണയ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു സതീഷ്. സതീഷിന്റെ വിരമിക്കല്‍ ആനുകൂല്യം മരവിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പി. സതീഷ്, പിഎസ്സി പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരി എന്നിവര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെയാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്.

ആര്‍. ഹരി നിലവില്‍ സസ്പെന്‍ഷനിലാണ്. പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഹരി. ഹരിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

പിഎസ്സി ചെയര്‍മാന്‍ എം.ആര്‍ ബൈജുവിനെ ചോദ്യം ചെയ്യാനായി എസ്‌ഐടി ഇന്ന് വിളിപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *