2026 ഒക്ടോബർ 28 ബുധൻ

അടുത്ത തവണ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ഇലക്ട്രിക് മോഡല്‍ സജീവമായി പരിഗണിക്കുന്നവരുടെ എണ്ണം 2024-ലെ 30 ശതമാനത്തില്‍ നിന്ന് 2026-ല്‍ 43 ശതമാനമായി ഉയര്‍ന്നു.

ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സ്വീകാര്യത വർധിച്ചുവരുന്നതായി സർവേ ഫലം. ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ് നടത്തിയ സർവേയിലാണ് കണ്ടെത്തൽ. അടുത്ത തവണ ഇരുചക്ര വാഹനം വാങ്ങുമ്പോൾ ഇലക്ട്രിക് മോഡൽ സജീവമായി പരിഗണിക്കുന്നവരുടെ എണ്ണം 2024-ലെ 30 ശതമാനത്തിൽ നിന്ന് 2026-ൽ 43 ശതമാനമായി ഉയർന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്ന ഉപഭോക്താക്കളുടെ എണ്ണം 38 ശതമാനത്തിൽ നിന്ന് 29 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വർധിച്ചുവരുന്ന സ്വീകാര്യത വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. 2026 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മൊത്തത്തിലുള്ള ഇരുചക്ര വാഹന വിൽപ്പനയുടെ 9.9 ശതമാനം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളായിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ ഇത് 5.5 ശതമാനം മാത്രമായിരുന്നു. സ്‌കൂട്ടറുകളിൽ ഇതേ കാലയളവിൽ ഇ.വി കടന്നുകയറ്റം 16.8 ശതമാനത്തിൽ നിന്ന് 24.1 ശതമാനമായി ഉയർന്നു.

വില, യാത്രാസുഖം, പ്രകടനം എന്നിവയുടെ കാര്യത്തിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റുകയോ അതിനപ്പുറത്തേക്ക് എത്തുകയോ ചെയ്തതായി സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. റേഞ്ച്, ഈടുനിൽപ്പ് എന്നിവയിൽ ഉപയോക്താക്കൾക്കിയിൽ നേരിയ ആശങ്കയുമുണ്ട്. പ്രകടനം, സ്‌റ്റൈലിങ്, ബ്രാൻഡിലുള്ള വിശ്വാസം എന്നിവ കൂടുതൽ ഉപഭോക്താക്കളെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് ആകർഷിക്കുന്നുണ്ട്. ജനപ്രിയ ബ്രാൻഡുകൾക്ക് അനുകൂലമായ കാഴ്ചപ്പാട് ഉപഭോക്താക്കൾക്കിയിൽ 2024-ലെ 28 ശതമാനത്തിൽ നിന്ന് 2026-ൽ 46 ശതമാനമായി ഉയർന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *