2026 നവംബർ 16 തിങ്കൾ

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 1,00,320 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,540 രൂപയായി. ഇന്നലെ 1,00,920 രൂപയായിരുന്നു പവന്‍ വില. സമീപകാലത്തെ ഏറ്റവും വലിയ ഇടിവിലാണ് സ്വര്‍ണവിലയുള്ളത്. ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 11 ഡോളര്‍ ഇടിവില്‍ 3870 ഡോളര്‍ നിരക്കിലാണ് വ്യാപാരം. വെള്ളി 3.5 ശതമാനത്തിലേറെ ഇടിഞ്ഞ് 47.47 ഡോളറിലാണ് വ്യാപാരം. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം വീണ്ടും കനക്കുന്നതാണ് സ്വര്‍ണവിലക്ക് തിരിച്ചടിയായത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന വിലയിരുത്തലുകളും സ്വര്‍ണത്തിന് തിരിച്ചടിയായി. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിലയില്‍ നിന്ന് 23 ശതമാനത്തിലേറെ കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ജനുവരി 29നാണ് ചരിത്രത്തിലെ ഉയര്‍ന്ന വിലയായ 1,31,160 രൂപയില്‍ സ്വര്‍ണം എത്തിയത്. അന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5,594.82 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതോടെ പിന്നീട് വിലയില്‍ വലിയ തിരുത്തലുണ്ടായി. പിന്നീട് 1.10 ലക്ഷത്തിനും 1.20 ലക്ഷത്തിനും ഇടയില്‍ ചാഞ്ചാടിയ സ്വര്‍ണം സംഘര്‍ഷം വീണ്ടും ശക്തമായ പശ്ചാത്തലത്തില്‍ വലിയ വീഴ്ചയെ നേരിട്ടു. സംഘർഷത്തെ തുടർന്ന് അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനവാണ് സ്വർണവിലയെ ഇടിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *