2026 നവംബർ 16 തിങ്കൾ

കാസര്‍കോട്: കാസർകോട് മുളിയാർ കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചക്കല്ല്, കാട്ടിപ്പള്ളം സ്വദേശി ഹൈദരലി (27)യാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കാട്ടിപ്പള്ളം ഗ്രൗണ്ടിൽ സ്‌കൂട്ടറിൽ നിന്നു വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സ്‌കൂട്ടർ മറിഞ്ഞു കിടക്കുന്ന നിലയിലാണ് . സമീപത്ത് തന്നെ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. വടകരയിൽ പുഴയിൽ കാണാതായ ആളെ കണ്ടെത്തി വടകര ചാനിയം കടവ് പുഴയിൽ കാണാതായ ആളെ കണ്ടെത്തി .

തിരുവള്ളൂർ വെള്ളൂക്കര റോഡ് ബസ്റ്റോപ്പിന് സമീപം കരിമ്പാലാങ്കണ്ടി രാജൻറ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 8 മണിയോടെ പുഴയിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6 ഓടെ ഇയാൾ പുഴയിൽ വീണതായി സംശയം ഉയർന്നത്. പുഴയുടെ കൈവരിയിൽ ഇയാൾ ഇരിക്കുന്നത് കണ്ടിരുന്നു. രാത്രി വൈകിയും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം വടകര ഗവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് പയ്യാനക്കലിൽ യുവാവ് വീട്ടിൽ മരിച്ച നിലയിൽ

പയ്യാനക്കൽ കുറ്റിയിൽ തൊടി തയ്യിൽ ഹൗസിൽ ഷാലു (43)വിനെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് വീട്ടിനുള്ളിൽ മരിച്ചു കിടക്കുന്നതായി സമീപവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ പന്നിയങ്കര പൊലീസിനെ വിവരമറിയിച്ചു.യുവാവ് വീട്ടിൽ ഒറ്റയ്ക്കാണ് താമസം. തലയടിച്ചു വീണ്‌ രക്തം വാർന്ന് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം . ഇൻക്വസ്റ്റ് പോസ്റ്റ്‌മോര്‍ട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അസ്വഭാവിക മരണത്തിന് പന്നിയങ്കര പൊലീസ് കേസെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *