2026 നവംബർ 16 തിങ്കൾ

കൊച്ചി: മെസ്സി തട്ടിപ്പില്‍ ജിഎസ്‍ടി നൽകിയ സമന്‍സിനെതിരെ റിപ്പോർട്ടർ ചാനല്‍ നൽകിയ ഹരജി തള്ളി. ആർബിസിയോട് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ രേഖകളുമായി ഹാജരാകാൻ നിർദേശം നൽകി. എസ്ഐടി പിടിച്ചെടുത്ത രേഖകൾ കിട്ടുന്ന മുറയ്ക്ക് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

കേസിൽ റിപ്പോർട്ടർ ടിവിക്കും ഗോകുലം ചിറ്റ് ഫണ്ട്സിനുമാണ ജിഎസ്‍ടി സമൻസ് അയച്ചത്. റിപ്പോർട്ടർ ടിവി ഡയറക്ടർമാക്കും ഹിന്ദുജ ലൈലാൻഡ് ഫിനാൻസിനുമാണ് സമൻസ് നൽകിയത്. തിരുവനന്തപുരത്തെ ജിഎസ്ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് കമ്മീഷണറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മെസ്സിയെ കൊണ്ടുവരാൻ എന്ന പേരിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ നികുതി വെട്ടിപ്പ് നടത്തിയെന്നും, നിശ്ചിത ജിഎസ്ടി അടച്ചില്ലെന്നുമാണ് പ്രധാന ആരോപണം.

കരാർ തുക കൂടാതെ, ഗോകുലം ചിറ്റ് ഫണ്ട്സും ഹിന്ദുജ ഫിനാൻസും നൽകിയ വായ്പകളുമായി ബന്ധപ്പെട്ടും ജിഎസ്ടി നടപടികൾ ഉണ്ടായില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ എസ്ഐടി അന്വേഷണം നടത്തിയെങ്കിലും നടപടികൾ മന്ദഗതിയിലായിരുന്നു. എന്നാൽ നിലവിൽ തിരുവനന്തപുരം ജിഎസ്ടി ഇന്റലിജൻസ് എൻഫോഴ്സ്മെന്റ് ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ കൊല്ലം ഇന്റലിജൻസ് യൂണിറ്റ് അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണ്.

അതേസമയം കേസില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ലഭിച്ചാല്‍ ഉടൻ എസ്ഐടി പ്രതി ചേര്‍ക്കും.അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തും. അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *