2026 നവംബർ 22 ഞായർ

ഇടുക്കി: അടിമാലി തോക്കുപാറയിൽ നവജാത ശിശുവിന്‍റെ ജഡം കണ്ടെത്തി. പ്രസവിച്ചയുടൻ കുട്ടിയെ ഉപേക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ 25വയസുകാരിയെ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് അവിവാഹിതയായ 25 വയസുകാരി വീടിനുള്ളിൽ പ്രസവിച്ചതെന്ന് ചോദ്യം ചെയ്യലിന് പിന്നാലെ പൊലീസ് പറഞ്ഞു. പ്രസവത്തെ തുടർന്ന് ഉടൻ തന്നെ ശിശുവിന്‍റെ മൃതദേഹം മാതാവ് വീടിന് സമീപത്തുള്ള കാടിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് രക്തസ്രാവം നിൽക്കാതെ വന്നതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

മെഡിക്കൽ കോളജിലെ വൈദ്യ പരിശോധനയിൽ പ്രസവത്തെ തുടർന്നാണ് രക്തസ്രാവമെന്ന് കണ്ടെത്തുകയും തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് പെൺകുട്ടി കുറ്റം സമ്മതിച്ചത്. ഇതേത്തുടർന്ന് ഇന്ന് വൈകിട്ട് വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി പ്രദേശത്ത് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *