2026 നവംബർ 24 ചൊവ്വ

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 115 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,715 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 920 രൂപയുടെ വര്‍ധനയുണ്ടായി. 93,720 രൂപയായാണ് വില വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 90 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാമിന്റെ വില 9,585 രൂപയായും പവന്‍േറത് 76,680 രൂപയായും ഉയര്‍ന്നു. അതേസമയം,തുടര്‍ച്ചയായ വിലയിടിവിനുശേഷം സ്വര്‍ണവിലയില്‍ നേരിയ തിരിച്ചുകയറ്റമുണ്ടായി.

കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം കാട്ടിയതോടെയാണ് രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നത്. യുഎസില്‍ പുറത്തുവരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകളിലേക്കാണ് ഇപ്പോള്‍ നിക്ഷേപകരുടെ ശ്രദ്ധ. ചൊവ്വാഴ്ച സ്‌പോട്ട് ഗോള്‍ഡ് വില 0.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,643.47 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയാകട്ടെ 0.2 ശതമാനം കുറഞ്ഞ് 3,642.90 ഡോളറിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച 2025 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. കഴിഞ്ഞയാഴ്ച മാത്രം സ്വര്‍ണവിലയില്‍ ഒന്‍പത് ശതമാനത്തിലേറെ ഇടിവുണ്ടായിരുന്നു.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന സൂചനകളും എഐ ഓഹരികളിലുണ്ടായ വന്‍ വില്‍പ്പനയുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. ഓഹരി വിപണിയിലെ നഷ്ടം നികത്താനും പണം കണ്ടെത്താനുമായി ചില നിക്ഷേപകര്‍ സ്വര്‍ണവും വിറ്റഴിച്ചതോടെ വിലയിടിവ് ശക്തമായി. എന്നാല്‍, വില താഴ്ന്നതോടെ നിക്ഷേപകര്‍ വീണ്ടും വാങ്ങലിന് തയ്യാറായതാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് സഹായകമായത്. എങ്കിലും പലിശനിരക്ക് ഉയരുമെന്ന പ്രതീക്ഷകള്‍ നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണവിലയില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാകാമെന്നാണ് വിപണി വിലയിരുത്തല്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *