2026 നവംബർ 25 ബുധൻ

മലപ്പുറം: പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന വൻ കഞ്ചാവ് ശേഖരവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. മലപ്പുറം വെളിയംകോട് പഴഞ്ഞി സ്വദേശി മുഹമ്മദ് അസ്ഫറിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും നാല് ചാക്കുകളിലായി 85 കിലോ കഞ്ചാവ് കണ്ടെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം മുഹമ്മദ് അസ്ഫറിന്റെ വീട്ടിൽ പരിശോധന നടത്തിയത്. വീടിനുള്ളിലെ അടച്ചിട്ട മുറിയിൽ നാല് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ചില്ലറ വിൽപനയ്ക്ക് വേണ്ടി വലിയ തോതിൽ ശേഖരിച്ചുവെച്ചതാണ് കഞ്ചാവെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. രാജസ്ഥാനിൽ നിന്ന് കന്നുകാലികളെ കൊണ്ടുവരുന്ന വാഹനങ്ങളിലാണ് കഞ്ചാവ് എത്തിച്ചതെന്നും അഫ്സർ മൊഴി നൽകി.

ഇയാളുടെ പേരിൽ നേരത്തെ എൻഡിപിഎസ് ചെറിയ അളവിൽ കൈവശം വെച്ച കേസുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എക്സൈസ് നിരീക്ഷണത്തിലായിരുന്നു പ്രതി. പ്രദേശത്ത് നിന്ന് ഇത്രയും വലിയ തോതിൽ കഞ്ചാവ് പിടികൂടുന്നത് ആദ്യമാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് അന്വേഷിക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *