2026 നവംബർ 29 ഞായർ
കോഴിക്കോട്: തിരുവമ്പാടിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തമിഴ്നാട് ഉക്കടം സ്വദേശി നൗഫല്‍(20), രാമേശ്വരം സ്വദേശി മന്‍സൂര്‍(21) എന്നിവരാണ് മരിച്ചത്. പുല്ലൂരാംപാറ കുമ്പിടാന്‍ കയത്തിലാണ് അപകടം.
സുഹൃത്തുക്കള്‍ക്കൊപ്പം നീന്താന്‍ എത്തിയതായിരുന്നു ഇരുവരും. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ എഞ്ചിനീയറിങ് കോളജില്‍ നിന്ന് എത്തിയ വിദ്യാര്‍ഥികളാണ് ഇവര്‍.
