കല്‍പറ്റ: കല്‍പറ്റ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ അനുവദിച്ചതായി കല്‍പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ധിഖ് അറിയിച്ചു. കല്‍പറ്റയില്‍ നിന്നു ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ ബസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ ഗതാഗതവകുപ്പ് മന്ത്രിയെ കാണുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് 49 സീറ്റുകളുള്ള രണ്ടു പ്രീമിയം ബസുകള്‍ കല്‍പറ്റ ഡിപ്പോയിലേക്ക് അനുവദിച്ചിട്ടുള്ളത് ഓണസമ്മാനമായി കല്‍പറ്റ ഡിപ്പോയിലേക്ക് ബസുകള്‍ അനുവദിച്ച ഗതാഗത വകുപ്പ് മന്ത്രിയെ എംഎല്‍എ പ്രത്യേകം അഭിനന്ദിച്ചു. വിവിധ റൂട്ടുകളിലേക്ക് ചെറിയ ബസുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ മന്ത്രിയുടെ ഭാഗത്തുണ്ടാവണമെന്ന് എംഎല്‍എ പറഞ്ഞു. അനുവദിച്ച രണ്ടു ബസുകള്‍ ഉടന്‍ കല്‍പറ്റ ഡിപ്പോയില്‍ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *