മാനന്തവാടി: ലഹരിക്കെതിരെ രമേശ് ചെന്നിത്തല സെപ്റ്റംബർ 13 ന് 3 മണിക്ക് കല്പറ്റയിൽ നടത്തുന്ന പ്രൗഡ് കേരള സമൂഹ വാക്കത്തോൺ പരിപാടിയിൽ മാനന്തവാടിയിൽ രണ്ടായിരം ആളുകളെ പങ്കെടുപ്പിക്കാൻ മാനന്തവാടി നിയോജക മണ്ഡലം പ്രൗഡ് കേരള കൺവെൻഷൻ തീരുമാനിച്ചു. ജിൽസൻ തൂപ്പുങ്കര അധ്യക്ഷത വഹിച്ചു. മാനന്തവാടിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ.എൻ.കെ.വർഗീസ് ഉൽഘാടനം ചെയ്തു.സി.അബ്ദുൽ അഷ്‌റഫ്,എ.എം.നിഷാന്ത്,വി.വി.നാരായണ വാര്യർ,എച്ച്.ബി.പ്രദീപൻ മാസ്റ്റർ, പി.എം.ബെന്നി,അസീസ് വാളാട്, ടി.ഉഷാകുമാരി, ഉഷ വിജയൻ,പ്രമോദ് മാസ്റ്റർ, മീനാക്ഷി രാമൻ, സുനിൽ മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, പൗലോസ് മുട്ടൻതോടൻ,പ്രസംഗിച്ചു. പരിപാടിയുടെ വിജയത്തിനായി നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു. A. M. നിഷാന്ത് (ചെയർമാൻ )ജിത്സൻ തൂപ്പുംകര( ജനറൽ കവീണർ)C. P. ശശികുമാർ, (ട്രഷറർ)P. V. ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, അസീസ് വാളാട് (കോഡിനേറ്റർമാർ )എന്നിവരെ തിരഞ്ഞെടുത്തു
