കൽപറ്റ:താമരശേരി ചുരം വ്യൂ പോയിൻ്റിനടുത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ഭാഗമായി വിദഗ്ധ സമിതി പരിശോധന നടത്തി. കോഴിക്കോട് ജില്ലാ ഡപ്യൂട്ടി കലക്ടർ രേഖയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ, ദുരന്ത നിവാരണ അതോറിറ്റി, എൻ. ഐ.ടി എൻജിനീയർമാർ, മെക്കാഫെറി കൺസ്ട്രക്ഷൻ എൻജിനീയർമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ തുടങ്ങിയവർ പാറ അടർന്നു മാറിയ ഭാഗത്ത് എത്തി ശാസ്ത്രീയമായ വിശകലനങ്ങൾ ശേഖരിച്ചു. മണ്ണിടിച്ചിൽ സാധ്യതയെ ചെറുക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അടിയന്തര പ്രവൃത്തികൾ പൂർത്തികരിക്കുമെന്നും ഡപ്യൂട്ടി കലക്ടർ രേഖ അറിയിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *