രണ്ട് പതിറ്റാണ്ടുകാലം തെന്നിന്ത്യയിലെ നിറ സാന്നിധ്യമായിരുന്നു മോഹിനി. മോഹന്‍ലാല്‍, ചിരഞ്ജീവി, ബാലയ്യ, വിജയ്കാന്ത്, ശിവരാജ്കുമാര്‍, മമ്മൂട്ടി, വിഷ്ണുവര്‍ധന്‍, വിക്രം, മോഹന്‍ബാബു, ശരത്കുാര്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്കെല്ലാമൊപ്പം അഭിനയിച്ചിട്ടുണ്ട് മോഹിനി. സൈന്യം, വേഷം, ഇന്നത്തെ ചിന്താവിഷയം, ഒരു മറവത്തൂര്‍ കനവ്, പഞ്ചാബി ഹൗസ്, ഈ പുഴയും കടന്ന്, കാണാക്കിനാവ്, ഉല്ലാസപൂങ്കാറ്റ്, മായപ്പൊന്മാന്‍, പട്ടാഭിഷേകം, തുടങ്ങിയ സിനിമകളിലൂടെയെല്ലാം കയ്യടി നേടിയിട്ടുണ്ട് മോഹിനി. 2011 ല്‍ പുറത്തിറങ്ങിയ കളക്ടര്‍ ആണ് ഒടുവിലത്തെ സിനിമ.
