മുട്ടിൽ : ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. ആത്മഹത്യയെകുറിച്ചുള്ള ധാരണകൾ മാറ്റുക എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കോളേജിൽ നടന്ന പരിപാടികളുട ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. വിജി പോൾ നിർവഹിച്ചു. സോഷ്യൽ വർക്ക് വിഭാഗം അധ്യാപിക മെഹറുന്നിസ അധ്യക്ഷത വഹിച്ചു. കോളേജ് സൂപ്രണ്ട് ബീയത്തുമ്മ സി. കെ, ഡോ. നജ്മുദ്ധീൻ, ഡോ. ഹേമലത, അബ്‌ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന ബോധവൽക്കരണ ക്ലാസ്സിൽ ഡോ. സുരഭി സുരേന്ദ്രൻ ( സൈക്കാട്രിസ്റ്റ്- ഇഖ്റ ഹോസ്പിറ്റൽ ബത്തേരി ), അനു കെ ദാസ് (തണൽ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ് ) എന്നിവർ കുട്ടികളുമായി സംവദിച്ചു. ആത്മഹത്യ പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും കുട്ടികൾക്കായി സംഘടിപ്പിച്ചു.
