പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ മോദിയായി എത്തുന്നത്. സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ആണ് സിനിമയൊരുക്കുന്നത്. ഉണ്ണി മുകന്ദനെ ടാഗ് ചെയ്തുകൊണ്ടാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് മോദിയുടെ ബയോപിക് പ്രഖ്യാപിച്ചിരിക്കുന്നത്. ‘മാ വന്ദേ: ദ ആന്തം ഓഫ് എ മദര്‍’ എന്നാണ് സിനിമയുടെ പേര്.

കുട്ടിക്കാലം മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നത് വരെയുള്ള മോദിയുടെ ജീവിതമാണ് സിനിമ പറയുന്നതെന്നാണ് വെറൈറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മോദിയും അമ്മയും തമ്മിലുള്ള ബന്ധത്തില്‍ ഊന്നിയാകും സിനിമ കഥ പറയുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ക്രാന്തി കുമാര്‍ സിഎച്ച് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.

രവി ബസൂര്‍ ആണ് സംഗീത സംവിധായകന്‍. കെകെ സന്തില്‍ കുമാര്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍ ശ്രീകര്‍ പ്രസാദും പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറിലുമാണ്. മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ഇന്ന് സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമായിരിക്കും മാ വന്ദേ.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *