മീനങ്ങാടി : ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി മീനങ്ങാടി ഗവ: കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 50 ലക്ഷം രൂപ ചെലവിൽ നടപ്പിലാക്കിയ അടിസ്ഥാന വികസന പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ സംഷാദ് മരക്കാർ നിർവഹിച്ചു. ചുറ്റുമതിൽ, മുറ്റം ഇൻ്റർലോക്ക്, പാർക്കിങ് ഏരിയ എന്നിവയാണ് നിർമിച്ചത്.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ. വിനയൻ മുഖ്യാതിഥി ആയിരുന്നു. പി.ടി.എ. പ്രസിഡൻ്റ് പി.സുബൈർ ആശംസകളർപ്പിച്ചു. ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് സിൻഡ്രല്ല ജേക്കബ് ചടങ്ങിന് നന്ദിയർപ്പിച്ചു.
