ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അമ്പലവയൽ ഗവ.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള ഫുട്ബോൾ പരിശീലനത്തിൻ്റെ ഭാഗമായി കുട്ടികൾക്കുള്ള ഫുട്ബോൾ കിറ്റിൻ്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.സി.കെ.ഷമീർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ഫണ്ടും ശുചിത്വമിഷൻ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ശുചിമുറികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി.കെ.ഹഫ്സത്ത് നിർവ്വഹിച്ചു. ചടങ്ങിൽ മികച്ച വിജയം നേടിയ വിദ്യാർതികൾക്കുള്ള ഉപഹാരങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷിജിത ബി എ സമ്മാനിച്ചു. സ്കൂളിൻ്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെയും വാർഡ് മെമ്പർ കൂടിയായ വൈസ് പ്രസിഡണ്ടിനെയും പി.ടി.എ.കമ്മറ്റി ആദരിച്ചു. പി.ടി.എ.പ്രസിഡണ്ട് ശ്രീ. ഇ സുലൈമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ ശ്രീ.ബിജു മാത്യം സ്വാഗതവും സീനിയർ അദ്ധ്യാപിക ശ്രീമതി ഷീബ ആൻറണി നന്ദിയും രേഖപ്പെടുത്തി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *