കൽപറ്റ:വയനാട് ജില്ലയിൽ മാലിന്യ സംസ്കരണം, ശുചിത്വം എന്നിവ ലക്ഷ്യമിട്ട് സ്വച്താ ഹി സേവ ക്യാമ്പയിൽ പ്രവർത്തനങ്ങൾ ‘സ്വച്ചോത്സവ് ‘ എന്ന പേരിൽ തുടക്കമായി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിയിൽ ബഹുജന പങ്കാളിത്തത്തോടെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
ജില്ലയിൽ വൃത്തിഹീനമായി കിടക്കുന്ന ഇടങ്ങൾ കണ്ടെത്തി പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം, മാലിന്യ ശേഖരണം, മാലിന്യ സംസ്കരണം എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും ഹരിതകർമ സേനാംഗ ങ്ങളെയും ആദരിക്കും. ഇവർക്ക് സുരക്ഷ പരിശീലന പരിപാടികളും സംഘടുപ്പിക്കും.

വിവിധ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാന്റുകൾ, മാർക്കറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മെഗാ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
തദ്ദേശ സ്ഥാപന പരിധിയിലെ സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികളും സ്കൂൾ തലത്തിലും ജില്ലാതലത്തിലും ചിത്രരചന മത്സരങ്ങളും സംഘടിപ്പിക്കും. വേസ്റ്റ് ടു ആർട്ട്‌, ക്ലീൻ സ്ട്രീറ്റ് ഫുഡ്‌, സീറോ വേസ്റ്റ് ആഘോഷങ്ങൾ, പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ സ്വച്ചോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഒറ്റതവണ ഉപയോഗയുക്തമായ പ്ലാസ്റ്റിക്കിന്റെ നിരോധനം, മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലുള്ള പിഴ, ശിക്ഷാനടപടികൾ എന്നിവയിൽ ബോധവൽക്കരണം നടത്തുകയും ചെയ്യും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *