വെള്ളമുണ്ട:
സമ്പൂർണ നീതിയും ക്ഷമയും വിനയവും കൈമുതലാക്കിയ പ്രവാചകർ മുഹമ്മദ് നബി(സ്വ) കാരുണ്യത്തിന്റെയും മഹാമനസ്‌കതയുടെയും
സഹിഷ്ണുതയുടേയും പര്യായമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.
കട്ടയാട് ദാറുസ്സലാം സുന്നി ജുമാ മസ്ജിദ് അങ്കണത്തിൽ നബിദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ തലം ക്ഷമയും സഹിഷ്ണുതയുമാണെന്ന പ്രവാചകസന്ദേശം സമൂഹം ഏറ്റെടുക്കണമെന്നും ജുനൈദ് പറഞ്ഞു.
സുന്നി ജുമാ മസ്ജിദ് പ്രസിഡന്റ്‌ ഹംസ ഹാജി കുറ്റിപ്പുറവൻ, സെക്രട്ടറി ഏരി മമ്മൂട്ടി മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രദേശത്തെ മുതിർന്ന പൗരന്മാരെ ചടങ്ങിൽ ആദരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *