പനമരം:സംസ്ഥാന ആർക്കൈവ്സ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പനമരത്ത് ഹൈസ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല ചരിത്രക്വിസ് സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി
മത്സര വിജയികൾക്ക് സമ്മാനം ദാനം നിർവഹിച്ചു.
വിദ്യാർഥികളിൽ ചരിത്രവബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഹൈസ്കൂൾ തലത്തിലെ കുട്ടികൾക്കായി വർഷം തോറും ക്വിസ് നടത്തിവരുന്നുത്.ഡെപ്യൂട്ടി കലക്ടർ
ഇ സുരേഷ് ബാബു ക്വിസിന് നേതൃത്വം നൽകി. ഹസീന കൈറ്റ്, ബിനു മാസ്റ്റർ, ജൈമോൻ എ തുടങ്ങിയവർ പ്രസംഗിച്ചു.
