ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് പ്രോഗ്രാം സമ്പൂര്‍ണത അഭിയാന്‍ കാമ്പയിനിലെ മികച്ച പ്രകടനത്തിനു മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനുള്ള മെമന്റോ പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീയില്‍നിന്നു സ്വീകരിക്കുന്നു.
മാനന്തവാടി: ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് പ്രോഗ്രാം സമ്പൂര്‍ണത അഭിയാന്‍ കാമ്പയിനിലെ മികച്ച പ്രകടനത്തിനു ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച മെമന്റോ പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീയില്‍നിന്നു ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, എഡിഎം കെ. ദേവകി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എസ്. ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, ജോയിന്റ് ബിഡിഒ ആലി വള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.
