സിപിഎം നേതാവ് കെ എം വർക്കി മാസ്റ്റർ പ്രസിഡന്റായ മാനന്തവാടി അർബൻ സഹകരണ സൊസൈറ്റിയിൽ ഭൂമി കച്ചവടത്തിൽ ലക്ഷങ്ങളുടെ അഴിമതി. കേവലം ആറെ കാൽ സെന്റ് സ്ഥലം വാങ്ങിയ വകയിൽ ലക്ഷങ്ങളുടെ അഴിമതി ആണ് നടന്നത്. ഭരണസമതി അറിയാതെ സെക്രട്ടറിയും പ്രസിഡന്റും ചില ഡിപ്പാർട്മെന്റ് ജീവനക്കാരും ചേർന്ന് നടത്തിയ ഈ ഇടപാടിന് ഇതുവരെ സർക്കാർ പെർമിഷൻ കിട്ടിയില്ല. 2023 ൽ നടത്തിയ ഇടപാട് വഴി സംഘത്തിന് 1.46 കോടിയാണ് നഷ്ട്ടം. അതെ സമയം തന്നെ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന മറ്റൊരു സഹകരണ സംഘം ഇതേ സ്ഥലത്ത് തന്നെ ഭൂമി വാങ്ങിയത് വീട് ഉൾപ്പെടെ സെന്റിന് കേവലം 7.5 ലക്ഷത്തിനാണ്. അഴിമതിയാണ് എന്ന് പകൽ പോലെ തെളിഞ്ഞിട്ടും സിപിഎം അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. സർക്കാർ അനുമതിക്കു വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി തന്നെ മുൻകൈ എടുക്കുന്നത് അഴിമതിയിൽ പങ്ക് പറ്റിയാണോ എന്ന് നേതൃത്യം വ്യക്തമാക്കണം.അഴിമതി നടന്നു എന്ന് മാനന്തവാടി ടൗണിലെ ഭൂമിയുടെ വില പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടും. മാസങ്ങൾക്കു മുൻപ് ഡിപ്പാർട്മെന്റ് ന് അടക്കം യൂത്ത് ലീഗ് പരാതി രേഖമുലം കൊടുത്തെങ്കിലും അതൊക്കെ മറച്ചു വെച്ച് ഭരണ സ്വാധീനം ഉപയോഗിച്ച് പെർമിഷൻ വാങ്ങി എടുക്കാൻ സ്ഥലം മന്ത്രിയെ ഉപയോഗിച്ചെങ്കിലും അതൊന്നും ചില ജീവനക്കാർ വഴിവിട്ട ഇടപാടിന് കൂട്ടുനിൽക്കാത്തത് കൊണ്ടാണ് നടക്കാതെ വന്നത്. അതിന്റെ പേരിൽ ചില ജീവനക്കാരെ സ്ഥലം മാറ്റാൻ പോലും സിപിഎം മുൻകൈ എടുത്തു.അതിനാൽ ഈ ഇടപാടിൽ ഉൾപ്പെട്ട വരെ നിയമപരമായി ശിക്ഷിക്കണം എന്ന് മാനന്തവാടി നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം ആവശ്യപ്പെട്ടു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *