പനമരം കൈതക്കൽ ജുമാ മസ്ജിദ് സമീപം ഇന്ന് പുലർച്ചെ കൊയിലേരി ഭാഗത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസ്സും നാലാം മൈൽ ഭാഗത്തുനിന്ന് വന്ന മിനി ലോറിയും (ദോസ്ത്) കൂട്ടിയിടിച്ചു .
പള്ളി വളവിൽ വച്ച് മിനി ലോറിയുടെ പിറകിൽ ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു…
ഇടിയുടെ ആഘാതത്തിൽ മിനി ലോറി മറിഞ്ഞു.
അപകടത്തിൽ മിനിലോറിയുടെ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു
