മേപ്പാടി . എസ് ഡി പി ഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി മേപ്പാടിയിൽ. എസ് ഡി പി ഐ പ്രവർത്തകനും ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി മുഹമ്മദലി അനുസ്മരണ സംഗമം സംഘടിപ്പിച്ചു. സംഗമം എസ് ഡി പി ഐ ജില്ലാ പ്രസിഡൻ്റ് എ യൂസഫ് ഉദ്ഘാടനം ചെയ്തു. അനീതിക്കെതിരെ പോരാടാനും ഫാസിസ്റ്റ് ആക്രമണങ്ങളെ പൊതുസമൂഹത്തിൽ തുറന്നുകാണിക്കുന്നതിനും.തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതിനും ജീവിതം സമർപ്പിച്ച പൊതു പ്രവർത്തകനായിരുന്നു മുഹമ്മദലിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്' ജില്ലാ ട്രഷറർ സുബൈർ. ജില്ലാ സെക്രട്ടറി സൽമ വിമൺ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജംഷീദ . ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. എ അയ്യൂബ്. ഉസ്മാൻ സിച്ച്. എസ് ഡി റ്റി യു ജില്ലാ കമ്മിറ്റി അംഗം മുഹമ്മദലി യു എം. മണ്ഡലം സെക്രട്ടറി ജാഫർ. യു കെ ഫൈസി. മഅറഫ്. ഷിഹാബ് എന്നിവർ അനുസ്മരിച്ച് സംസാരിച്ചു.