കൽപറ്റ :കൽപറ്റ എച്ച്. ഐ.എം.യു.പി. സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ “തണലിടം” എന്ന പേരിൽ വിദ്യാലയത്തിൽ ഒരുക്കിയ ഔട്ട് ഡോർ ക്ലാസിൻ്റെയും ചിൽഡ്രൺസ് പാർക്കിൻ്റെയും ഉദ്ഘാടനം വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ മൻമോഹൻ സി.വി നിർവഹിച്ചു. നാല് ചുമരുകൾക്കിടയിലെ ക്ലാസ് മുറികളിൽ നിന്നു പഠന പ്രവർത്തനങ്ങളെ രസകരമാക്കുന്നതിനും, ഡൈനാമിക് ആക്കുന്നതിനും, മാനസികോല്ലാസത്തിനും വേണ്ടിയാണ് വിദ്യാലയത്തിൻ്റെ പുറത്ത് തണലിടം ഒരുക്കിയത്. കുട്ടികൾക്ക് ഗണിത പഠനത്തിനോട് താൽപര്യം ജനിപ്പിക്കുന്ന രീതിയിൽ ഗണിത പാർക്കിൽ തുടങ്ങി വിവിധ വിഷയങ്ങളിലൂടെ സഞ്ചരിച്ച് ചരിത്രത്തിൽ അവസാനിക്കുന്ന രീതിയിലാണ് പുറത്തെ പാർക്കിൻ്റെ തീം ഒരുക്കിയിരിക്കുന്നത്. പാർക്കിൻ്റെ ഒന്നാം ഘട്ട പണികളാണ് പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ വാർഡ് കൗൺസിലർ ഷരീഫ ടീച്ചർ, സ്കൂൾ മാനേജർ പയന്തോത്ത് മൂസ, പി.ടി.എ പ്രസിഡൻ്റ് നവാസ് .എം.പി, മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ എം. സി ഹുസൈൻ, എം.പി. ഹുസൈൻ, ഹംസ വട്ടക്കാരി , അറക്ക സൂപ്പിക്കുട്ടി, മദർ പി.ടി എ പ്രസിഡൻ്റ് നീഷീദ, റഷീദ് കെ.ടി, അസീസ് അമ്പിലേരി പ്രധാനാധ്യാപകൻ കെ. അലി, സ്റ്റാഫ് സെക്രട്ടറി സജ്ന കെ.വി, ലെജി ജോൺ തുടങ്ങിയവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *