. പൊരുതുന്ന ഫലസ്തീന് ഐക്യദാര്‍ഢ്യം
കല്‍പ്പറ്റ: സ്‌നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന ശീര്‍ഷകത്തില്‍ മീലാദ് @1500 നബിദിന ആഘോഷങ്ങളുടെ സമാപ്തി കുറിച്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ നടത്തിയ മീലാദ് റാലി പ്രൗഢമായി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്ത് നിന്ന് ദഫ്, സ്‌കൗട്ട് ടീമുകളുടെ അകമ്പടിയോടെ സ്വലാത്തിന്റെയും മൗലിദിന്റെയും ഈരടികളുടെ ആത്മീയാനുഭൂതിയില്‍ ലയിച്ചു ചേര്‍ന്ന റാലിക്ക് സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളായ എസ്. മുഹമ്മദ് ദാരിമി, എം. ഹസന്‍ മുസ്ലിയാര്‍, ഇബ്‌റാഹിം ഫൈസി വാളാട്, ഇബ്‌റാഹിം ഫൈസി പേരാല്‍, കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍, ഹാരിസ് ബാഖവി കമ്പളക്കാട്, അശ്‌റഫ് ഫൈസി പനമരം, അബ്ദുല്ലക്കുട്ടി ദാരിമി, കെ.എ നാസര്‍ മൗലവി, നൗഷീര്‍ വാഫി, ജഅ്ഫര്‍ ഹൈതമി, കെ.കെ.എം ഹനീഫല്‍ ഫൈസി, ശംസുദ്ദീന്‍ റഹ്മാനി, കെ. മുഹമ്മദ് കുട്ടി ഹസനി, നൗഫല്‍ വാകേരി, അബ്ദുല്ലത്തീഫ് വാഫി, അബ്ദുല്‍ മജീദ് അന്‍സ്വരി, അബ്ദുറസാഖ് ദാരിമി, വി. അബ്ബാസ് ഫൈസി, കെ.സി മുനീര്‍, സി അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റെയ്ഞ്ച് ഭാരവാഹികള്‍, മഹല്ല്, മദ്‌റസാ മാനേജ്‌മെന്റ് പ്രതിനിധികള്‍, ഖത്തീബുമാര്‍, മുഅല്ലിംകള്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ, താലൂക്ക്, മേഖലാ, പഞ്ചായത്ത് ഭാരവാഹികള്‍, റാലിയില്‍ അണിനിരന്നു. വൈകിട്ട് മൂന്നിന് കല്‍പ്പറ്റ നോര്‍ത്ത് ജുമാ മസ്ജിദില്‍ ഗ്രാന്‍ഡ് മൗലിദ് ജല്‍സയും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ഥനാ സദസും നടന്നു. പ്രാര്‍ഥനക്ക് സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ജില്ലാ ട്രഷറര്‍ പി. സൈനുല്‍ ആബിദ് ദാരിമി ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന ഫലസ്തീന്‍ ജനതക്ക് എസ്.കെ.ജെ.എം മീലാദ് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നാളിത് വരെയായി ഫലസ്തീനോട് ഇന്ത്യ തുടര്‍ന്നുവരുന്ന പാരമ്പര്യത്തില്‍ നിന്നും രാജ്യം പിന്മാറരുതെന്ന് സമ്മേളനം ആവശ്യപ്പെട്ടു. റാലിക്ക് ശേഷം പുതിയസ്റ്റാന്റ് പരിസരത്ത് നടന്ന സമാപന സംഗമത്തില്‍ ശൗഖത്തലി മൗലവി വെള്ളമുണ്ട, മമ്മുട്ടി നിസാമി തരുവണ എന്നിവര്‍ മദ്ഹു റസൂല്‍ പ്രഭാഷണം നടത്തി.
പടം… റാലി…
സ്‌നേഹപ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മീലാദ് റാലി
