തൃശ്ശൂർ : ദേശീയ ഹിന്ദു മുന്നണി (dhm) ദേശീയ ഹിന്ദു മുന്നണിയുടെ സംസ്ഥാന പ്രവർത്തക മീറ്റിംഗ് തൃശ്ശൂരിൽ സംസ്ഥാന പ്രസിഡണ്ട് കെ പി ചന്ദ്രചൂഡൻ ഉദ്ഘാടനം ചെയ്തു ദേശീയ ഹിന്ദുമുന്നണിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി രവീന്ദ്രൻ കോഴിക്കോട് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ചന്ദ്രചൂടൻ ഹൈന്ദവർ നേരിടുന്ന വെല്ലുവിളികളും അവർ നേരിടുന്ന പ്രശ്നങ്ങളും യോഗത്തിൽ അവതരിപ്പിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പ്രഭാകരൻ കണ്ണൂർ പ്രവീൺ രാമചന്ദ്രൻ കോട്ടയം വിനയദാസ് കോഴിക്കോട് സംസ്ഥാന വർക്കിംഗ് സെക്രട്ടറി ഈ മനീഷ് കണ്ണൂർ മറ്റ് ജില്ലാ ഭാരവാഹികൾ സത്യൻ കോറോത്ത് ഭരതൻ പിലിക്കോട് മറ്റ് ജില്ലാ ഭാരവാഹികൾ സംസ്ഥാന ഭാരവാഹികൾ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു അടുത്തമാസം തൃശ്ശൂരിൽ വച്ച് സംസ്ഥാന ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് ഹൈന്ദവ സമൂഹം ഇന്ന് നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയവും സനാതന മാർഗ്ഗത്തെ ഉൾക്കൊണ്ടുകൊണ്ട് സിമ്പോസിയം നടത്താൻ തീരുമാനിച്ചു പാലക്കാട് ജില്ലാ പ്രസിഡണ്ട് പ്രേംജിത്ത് നന്ദി പ്രകാശിപ്പിച്ചു യോഗം അതോടുകൂടി അവസാനിച്ചു
