• ദേശീയ ഏകതാ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

മാനന്തവാടി: സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് വിപത്തിനെതിരെ മാനന്തവാടി ഗാന്ധി സ്‌ക്വയറില്‍ ചുവടുവെച്ചും നാടകമവതരിപ്പിച്ചും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികദിനത്തിനോട്(ദേശീയ ഏകതാ ദിനം) അനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിലാണ് ഫ്‌ളാഷ്‌മോബും സ്‌കിറ്റും സംഘടിപ്പിച്ചത്. ജി.എച്ച്.എസ്.എസ് തലപ്പുഴ സ്‌കൂളിലെ കേഡറ്റുകള്‍ ഫ്‌ളാഷ്‌മോബും, ജി.എച്ച്.എസ്.എസ് കാട്ടിക്കുളം സ്‌കൂളുകളിലെ കേഡറ്റുകള്‍ സ്‌കിറ്റും അവതരിപ്പിച്ചു. ആശയമികവിലൂം പ്രകടന മികവിലൂം പരിപാടി ജനശ്രദ്ധയാകര്‍ഷിച്ചു. പരിപാടി മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. എസ്.പി.സി ജില്ലാ അസി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി എസ്.ഐ ഷിബു എഫ്. പോള്‍, ട്രാഫിക്ക് എസ്.ഐ അജിത്ത്, ജനമൈത്രി കോര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍, അദ്ധ്യാപകരായ എം.പി. ലിജിത, സിനി വര്‍ഗീസ്, വിദ്യാര്‍ത്ഥികളായ സായന്തന, ഹരിവൃന്ദ, അനൈക എന്നിവര്‍ സംസാരിച്ചു.

ഈ മാസം 26 വെള്ളിയാഴ്ച കല്‍പ്പറ്റയിലും, 27 ശനിയാഴ്ച ബത്തേരിയിലും ലഹരിക്കെതിരെയുള്ള ഫ്‌ളാഷ്‌മോബ് നടക്കും. ദേശീയ ഏകതാ ദിനത്തോടനുബ്ന്ധിച്ച് നിരവധി പരിപാടികള്‍ ജില്ലാ പോലീസ് സംഘടിപ്പിക്കുന്നുണ്ട്. സെപ്തംബര്‍ 29ന് രാവിലെ ഏഴ് മണിക്ക് പൊതുജനപങ്കാളിത്തത്തോടെ മാരത്തണ്‍ നടക്കും. കാക്കവയല്‍ ടൗണ്‍ മുതല്‍ കല്‍പ്പറ്റ വരെയുള്ള കൂട്ടയോട്ടത്തില്‍ സ്‌കൂള്‍ -കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയ എല്ലാവര്‍ക്കും പങ്കെടുക്കാം. 29ന് രാവിലെ 10ന് ബത്തേരി സര്‍വജന സ്‌കൂളില്‍ ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം’ എന്ന വിഷയത്തില്‍ ക്വിസ് മത്സരവും നടക്കും. ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *