മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജനജാഗ്രതാ സമിതി യോഗം നടന്നു. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് നിജേഷ് എ. സ്വാഗതം പറഞ്ഞു, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. കെ . വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വന്യജീവി പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തെ കുറിച്ച്
ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.രാജീവ്‌കുമാർ പി.പി.ടി പ്രസന്റേഷൻ നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അംഗങ്ങൾ പരിപാടിയിൽ സംബന്ധിക്കുകയും വന്യജീവി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ കെ താരാനാഥ് നന്ദി പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *