കാവുംമന്ദം: സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുമായി പ്രവർത്തിക്കുന്ന ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജാഗ്രത സമിതി അംഗങ്ങൾക്ക് വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലികോട് അധ്യക്ഷത വഹിച്ചു. നിയമ വിദഗ്ധൻ അഡ്വ എ പി മുസ്തഫ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷനായി പഞ്ചായത്ത് തലത്തിലും വാർഡ് അംഗം അധ്യക്ഷനായി വാർഡ് തലത്തിലും ജാഗ്രത സമിതികൾ പ്രവർത്തിച്ചു വരുന്നുണ്ട്. പരിശീലന പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധയോടെ ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സാധിക്കും. ഇതിന് ആവശ്യമായ നിയമങ്ങളും കടമകളും ചുമതലകളും ഉൾപ്പെടുത്തി തയ്യാറാക്കിയ കൈപ്പുസ്തകങ്ങളും ജാഗതാ സമിതികൾക്ക് നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, സിബിൽ എഡ്വേർഡ്, സിഡിഎസ് ചെയർപേഴ്സൺ രാധാമണിയൻ തുടങ്ങിയവർ സംസാരിച്ചു. കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ എം എ നെഹ്ഷാന സ്വാഗതവും ജിൻസി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
