ബാലുശ്ശേരി : സ്കൂ‌ൾ വിദ്യാർഥിക്കു നേരെ ലൈംഗികാതി ക്രമം നടത്തിയ മദ്രസ അധ്യാപകൻ പിടിയിൽ. മദ്രസ അധ്യാപകനായ കണ്ണൂർ കാഞ്ഞിലേരി മാലൂർ കൊല്ലപ്പറമ്പ് ഫൈസലാണ് (31) അറസ്റ്റിലായത്. ബൈക്കിൽ എത്തിയ ഇയാൾ വിദ്യാർഥിയെ ഒപ്പം കയറ്റിയാണു ചൂഷണം ചെയ്ത‌ത്.
പരാതി ലഭിച്ച ഉടൻ ഇൻസ്പെക്ടർ ടി.പി.ദിനേശിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സിസി ടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും അവ്യക്തമായിരുന്നു. തുടർന്ന് മറ്റിടങ്ങളിലെ ഇരുനൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചും സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇയാൾക്കെതിരെ വേറെയും കേസുകൾ ഉണ്ടെന്നും ബൈക്കിൽ സഞ്ചരിക്കുന്ന പ്രതി കുട്ടികൾക്ക് ലിഫ്റ്റ് നൽകിയാണ് ചൂഷണം ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കുറ്റ്യാടി പത്തിരിപ്പറ്റയിൽ വച്ചാണ് എസ്ഐ ഗ്രീഷ്‌മയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
എസ്ഐമാരായ സുജിലേഷ്, രാജേഷ്, എഎസ്ഐ സുജാത, സീനിയർ സിപിഒമാരായ ഗോകുൽ രാജ്, അനൂപ്, മുഹമ്മദ് ജംഷിദ്, ഷംസുദ്ദീൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾക്കെതിരെ മറ്റ് സ്‌റ്റേഷനുകളിലും കേസുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *