സ്ഥലം:

വയനാട്,തലപ്പുഴ, കാട്ടേരിക്കുന്ന്

പള്ളിത്തൊടി സമീറിൻ്റെ വീട്ടുമുറ്റത്ത് എത്തിപ്പെട്ട ഉടുമ്പിനെ വരയാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുജിത്ത് വയനാട് പിടികൂടി

ഇന്ന് രാത്രി 9 മണിയോടെയാണ് വലിയ ഉടുമ്പിനെ വീട്ടുകാർ മുറ്റത്ത് കണ്ടത്

ഉടനേ സുജിത്തിനേ വിവരമറിയിക്കുകയും, വരയാൽ ഫോറസ്റ്റ് സ്റ്റേഷനിൽ വനപാലകർക്കൊപ്പം സുജിത്ത് സ്ഥലത്തെത്തി ഉടുമ്പിനേ പിടികൂടുകയുമായിരുന്നു.

ഒന്നര മീറ്ററോളം നീളമുള്ള ഉടുമ്പിന് 7 കിലോയിലേറെ ഭാരമുണ്ട്.

ഉടുമ്പിനെ പിന്നീട് വനത്തിൽ വിട്ടു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *