പുതിയിടം: തവിഞ്ഞാൽ പഞ്ചായത്ത് പുതിയിടം സ്വദേശികളുടെ ഏറെ കാലത്തെ സ്വപ്‌നമായ ബസ് സർവ്വീസിന് തുടക്കമായി. മാനന്തവാടിയിൽ നിന്നും മക്കിമല മുനീശ്വരൻകുന്ന്, പള്ളി കവല കുറ്റിയോട്ട് വഴിയാണ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ബസ് സർവ്വീസിന് വേണ്ടി പ്രയത്നിച്ച ആനച്ചാൽ ജോസഫ്, പുത്തൻ കണ്ടം ഷിജു, വാർഡ് മെമ്പർ ലെജി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ പുതിയിടം പള്ളി വികാരി ഫാദർ ഫ്രാൻസിസ് നാട മുറിച്ചാണ് സർവ്വീസിന് തുടക്കം കുറിച്ചത്. ബിജെപി ബൂത്ത് കമ്മിറ്റിയുടെ സ്വീകരണ പരിപാടിയിൽ മധുരവിതരണവും തുടർന്ന് ജോസഫ്, ഷിജു എന്നിവരെ ആദരിക്കുകയും ചെയ്തു. ബിജെപി പ്രവർത്തകരായ വാർഡ് കൺവീനർ ചന്ദ്രൻ, ജിനീഷ്, മണ്ഡലം സെക്രട്ടറി തുഷാര, ഷാലി, സുരേഷ് രഞ്ചിത്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *