കൽപറ്റ: ജില്ല ഭരണ കൂടത്തിൻ്റേയും, എക്സൈസ്, സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടേയും, സാമൂഹിക നീതി വകുപ്പിൻ്റേയും നേതൃത്വത്തിൽ കൽപറ്റ മൈലാടിപ്പാറയിൽ ലഹരി വിരുദ്ധ സന്ദേശ യാത്രയും, പരിസര ശുചീകരണവും നടത്തി. കൽപറ്റ ഐ.ടി.ഐ.യിലെ എൻ.എസ്.എസ്. വൊളൻ്റിയർമാരും, സാമൂഹിക സന്നദ്ധ സേനയും പങ്കെടുത്തു.
വിമുക്തി മിഷൻ ജില്ല കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വയനാട് ജൈന സമാജം പ്രസിഡൻ്റ് സി.വി.നേമി രാജൻ സ്വാഗതം ആശംസിച്ചു. കൽപറ്റ മുനിസിപ്പാലിറ്റി എട്ടാം വാർഡ് കൗൺസിലർ ടി.മണി അധ്യക്ഷത വഹിച്ചു.
ജില്ല വിമുക്തി മാനേജറും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുമായ സജിത് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. എം.എ. രാജേഷ്, വി.സി.കിഷോർ, സാമൂഹിക സന്ധദ്ധ സേന പ്രോജക്ട് ഇൻ്റേൺ സി.ടോമി മുതലായവർ ആശംസകളർപ്പിച്ചു. സാമൂഹിക നീതി വകുപ്പ് ജീവനക്കാരൻ ജി. ആനന്ദ് നന്ദി പ്രകാശനം നടത്തി.
കൽപറ്റ ഐ.ടി.ഐ. യിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എ. രജീഷ്, അധ്യാപിക പി. അനുഷ, സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ് എസ്. ദിപു, സാമൂഹിക സന്നദ്ധ സേന പ്രോജക്ട് ഇൻ്റേൺ എം.പി.എം. അക്രം, ഡിസ്ട്രിക്റ്റ് കലക്ടറുടെ ഇൻ്റേൺസ് ലുബിന പർവീൺ, ശിൽപ രാജ്, ആൻസി തോമസ്, ആൽഫിൻ കെ. ഫ്രാൻസിസ്, അബിനവ് വി. രാജു, സാമൂഹിക നീതി വകുപ്പ് ഇൻ്റേൺ പി.സി.ആര്യ
സാമൂഹിക നീതി വകുപ്പ് ജീവനക്കാരൻ വി.പി. ജോഷിദ്, എക്സൈസ് ഇൻസ്പെകടർ സർക്കിൾ ഓഫിസിലെ കെ.ശശി എന്നിവർ സംബന്ധിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *