വാളാട്: വാളാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു.ഒന്ന്, രണ്ട് ക്ലാസിലെ പാഠ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് കുട്ടികൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പലഹാര മേള നടത്തിയത്. 1, 2 ക്ലാസിലെ കുട്ടികൾ എല്ലാവരും മേളയുടെ ഭാഗമായപ്പോൾ വൈവിധ്യങ്ങളാർന്ന പലഹാരങ്ങളും മേളയിൽ നിറഞ്ഞുനിന്നു. ഉത്സവ പ്രതീതിയിൽ പലഹാര മേള ആഘോഷമായി മാറി.
