ബത്തേരി:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025 ജൂലൈ- ഓഗസ്റ്റ് സെഷൻ യു ജി/ പി ജി പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ലഭിച്ചവർക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം ലേണിങ് സപ്പോർട്ട് സെന്റർ ആയ സെന്റ് മേരീസ് കോളേജിൽ നഗരസഭ ചെയർമാൻ ടി കെ രമേശ്‌ ഉദ്ഘാടനം ചെയ്തു. പഠനത്തിന് പ്രായമൊരു തടസ്സമല്ലായെന്നും ഒരു പ്രൊഫഷൻ തിരഞ്ഞെടുക്കാൻ വേണ്ടി മാത്രമല്ല വിദ്യാഭ്യാസമെന്നും പഠിത്താക്കളായി വേദിയിലുണ്ടായിരുന്ന അറുപത്തിയഞ്ചു വയസ്സിനു മുകളിലുള്ള അഞ്ചു പേരെ സാക്ഷിയാക്കി ഉദ്ഘാടകൻ പറഞ്ഞു. നൂറ്റിയറുപതോളം പഠിതാക്കൾ പങ്കെടുത്ത ചടങ്ങിൽ സെന്റ് മേരീസ്‌ കോളേജ് പ്രിൻസിപ്പൽ ഡോ. വിജയകുമാർ അധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയിൽ നിന്നു വന്ന അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ദീപം എസ്, ശ്രീമതി ശ്രീരേഖ വി കെ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ജയേഷ് ജോർജ് നന്ദിയർപ്പിച്ച ചടങ്ങിൽ പ്രൊഫ. ജോൺ മത്തായി, ഡോ. ജോബി എൻ ജി എന്നിവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *